ഫ്രാൻസീസ് പാപ്പായുടെ ആത്മകഥ "പ്രത്യാശ" പ്രകാശിതമായി!
പ്രത്യാശയുടെ ജൂബിലിവർഷം പ്രമാണിച്ച്, പാപ്പായുടെ ആത്മകഥയായ “പ്രത്യാശ” പ്രസിദ്ധീകൃതമായി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ആത്മകഥയായ “പ്രത്യാശ” 80 നാടുകളിൽ ജനുവരി 14-ന് ചൊവ്വാഴ്ച പ്രകാശിതമായി.
പ്രത്യാശയുടെ ജൂബിലി വർഷം പ്രമാണിച്ചാണ് ഈ ആത്മകഥ പാപ്പായുടെ മരണത്തിനു മുമ്പുതന്നെ പ്രസിദ്ധീകരിച്ചതെന്ന് അമേരിക്കയിലെ പ്രസാധകരായ റാൻറം പ്രസാധക കേന്ദ്രം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
ഇറ്റലിക്കാരനായ രചയിതാവ് കാർലൊ മൂസ്സൊയുടെ സഹായത്തോടെ പാപ്പാ നേരിട്ടെഴുതിയ ഈ പുസ്തകം ആംഗലഭാഷയിലും ലഭ്യമാണ്. ബ്രിട്ടനിൽ ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത് വൈക്കിംഗ് പ്രസാധക ഭവനമാണ്. ആറു വർഷംകൊണ്ടാണ് ഈ പുസ്തകം പൂർത്തിയാക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
14 January 2025, 12:25